കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ഇടിവ്. പവന് 160കുറഞ്ഞ് 21,680രൂപയായി. 2710രൂപയാണ് ഒരു ഗ്രാമിന്റെ വില. മൂന്നുദിവസം കൊണ്ട് പവന് 320രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.