കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ ദിവസം 21,600 രൂപയായിരുന്നു വില. കുറച്ച് ദിവസങ്ങളിലായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും സ്വര്‍ണ്ണവില കുത്തനെ കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ച്ചുകളുണ്ടായിരുന്നു. ഡിമാന്റില്‍ കുറവുണ്ടായതും യു.എസ് സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലായതും അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുറച്ചിരുന്നു. രണ്ടാഴ്ച്ചത്തോളമായി വില താഴോട്ടാണെങ്കിലും കേരളത്തില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 21,600രൂപയില്‍ തന്നെയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില നിന്നിരുന്നത്. എന്നാല്‍ ഇന്ന് പവന് നേരിയ വിലക്കുറവുണ്ടായിട്ടുണ്ട്.