കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍വേട്ട. മൂന്നര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്നിറിങ്ങിയ തൃശൂര്‍ സ്വദേശിയായ യാത്രകാരനില്‍ നിന്നാണ് അരയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.