തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം. കേസ് പരിഗണിക്കുന്ന എന്‍ഐഎ കോടതി ജഡ്ജിയുള്‍പ്പെടെ പത്ത് ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കാണ് സ്ഥലം മാറ്റം കിട്ടിയത്.

എന്‍ഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. പാലായിലെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി കെ. കമനീസിനെ എന്‍ഐഎ കോടതി ജഡ്ജിയായും നിയമിച്ചു.

അടുത്തയാഴ്ച മുതല്‍ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കേസുകള്‍ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികള്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.