kerala
സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും
പികെകൂഞ്ഞായികുട്ടി
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്‍ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്‍നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്‍ ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്‍കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ
കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങള്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും യാഥാര്‍ഥ്യമാക്കാനായില്ല. വാര്‍ഡുകള്‍ വെട്ടിമുറിച്ചും വോട്ടര്‍മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ മറികടന്ന് ഉയര്‍ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫ് പിടിക്കും.
രാഹുല്‍ വിവാദം പ്രതിസന്ധിയോ
രാഹുല്‍ മാങ്കുട്ടത്തിലിന്റെ കാര്യത്തില്‍ ആദ്യമേ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്‍ ചെയ്യാനാവുന്നത് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്‍ഗ്രസിന്റെ നടപടി ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്‍ തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്‍ അതു ചര്‍ച്ച ചെയ്യുന്നുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ജനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും.
എസ്.ഐ.ആറിനും ഉമിദ് രജിസ്ട്രേഷനും പിന്നില്‍
എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ കാ ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്‍ണാടകയില്‍ നൂറു ശതമാനം രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്‍ ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്‍ നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്‍
പി.എം ശ്രീയിലെ ഇടതു നിലപാട്
പി.എം ശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ആര്.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തില്‍ ഇടതു എം.പിയുടെ പേരുയര്‍ന്ന തോടെ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു ധാരണയും സര്‍ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്‍നാടകം എന്താണെന്നത് മുന്നണിയില്‍ തന്നെ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരിനു തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
kerala
തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന് സീതിഹാജിയുടെ 34-ാം ഓര്‍മദിനം
ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.
സാദിഖലി കൈനോട്ട് കാവനൂര്‍
രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര് അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം
സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.
ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala11 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

