കഴിഞ്ഞ ഒമ്പത് ദിവസമായി ഗൂര്‍ഖാലാന്റിനായ പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച കേന്ദ്രസര്‍ക്കാറിന് അന്ത്യശാസനയുമായി രംഗത്തെത്തി. ഒന്നുകില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുകയെന്നും അല്ലെങ്കില്‍ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ജനമുക്തി മോര്‍ച്ച കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ യാതൊരു അംഗീകാരവും ഇല്ലാതിരുന്ന സമയത്തും ജനമുക്തി മോര്‍ച്ചയെ ഉപയോഗിച്ചായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാനുള്ള യാതൊരു നീക്കവും മോദി സര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല. ഗൂര്‍ഖാലാന്റ് നിലവില്‍ വരുന്നതിന്റെ ഇരുവശങ്ങളും പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റിയെ പോലും നിയോഗിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.