Culture
മഅ്ദനിയുടെ യാത്ര; കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു

കോഴിക്കോട്: പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്റെ വിവാഹത്തില് പങ്കെടുക്കാന് വരുന്ന പി.ഡി.പി. നേതാവ് അബ്ദുള് നാസര് മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന് സംസ്ഥാന സര്ക്കാര് തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
2013നും 2016നും ഇടയ്ക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദര്ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള് ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണെന്ന് ഫേസ്ബുക്കില് കുറിച്ച കുറിപ്പില് പറയുന്നു.
മാനുഷിക പരിഗണനയില് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്ണാടക പൊലീസ് ഏര്പ്പെടുത്തിയത്. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്കണമെന്നാണ് ആവശ്യം. മഅ്ദനി കേരളം സന്ദര്ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മഅ്ദനിക്ക് സുരക്ഷ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ കുറഞ്ഞ ചെലവില് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തോട് ചെന്നിത്തല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്റെ വിവാഹത്തില് പങ്കെടുക്കാന് വരുന്ന പി.ഡി.പി. നേതാവ് അബ്ദുള് നാസര് മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന് സംസ്ഥാന സര്ക്കാര് തയ്യാറാണ്. അതിനാല് കര്ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്കണമെന്ന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില് ആവശ്യപ്പെട്ടു.
ബംഗ്ളൂരു ജയിലില് വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്ശിക്കാന് എന്.ഐ.എ കോടതി അനുമതി നല്കിയിരുന്നു. ആഗസ്റ്റ് 9ന് നടക്കുന്ന മകന്റെ വിവാഹത്തില് പങ്കെടുക്കാന് സുപ്രീംകോടതിയും അനുമതി നല്കി. എന്നാല് മാനുഷിക പരിഗണനയില് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്ണാടക പൊലീസ് ഏര്പ്പെടുത്തിയത്. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്കണമെന്നാണ് ആവശ്യം. മഅ്ദനി കേരളം സന്ദര്ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം.
2013നും 2016നും ഇടയ്ക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദര്ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള് ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്.
കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന് തയ്യാറാകുന്ന സാഹചര്യത്തില് കര്ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല് ബംഗ്ളൂരു പൊലീസ് കമ്മീഷണര് ആവശ്യപ്പെട്ട തുക കുറച്ചു നല്കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്ക്കൊണ്ട് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദര്ശിക്കാനും മകന്റെ വിവാഹത്തില് പങ്കെടുക്കാനും അവസരം നല്കണമെന്നും അഭ്യര്ത്ഥിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില് പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്ന്നുവീണു; നാല് കുട്ടികള്ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്പൂള് എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്ക്കൂട്ടത്തിന് നേരെ കാര് പാഞ്ഞുകയറി; അന്പതോളം പേര്ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില് വന് നാശനഷ്ടം ; 14 ക്യാമ്പുകള് തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala2 days ago
കാസര്കോട് ദേശീയപാതയില് വലിയ ഗര്ത്തം രൂപപ്പെട്ടു