Connect with us

More

ക്ഷീരകര്‍ഷകര്‍ക്ക് ഗോരക്ഷകരുടെ മര്‍ദ്ദനം: ആക്രമണം പശുക്കടത്താരോപിച്ച്

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കടത്താരോപിച്ച് വീണ്ടും ആക്രമണം. ഗ്രേറ്റര്‍ നോയിഡലില്‍ രണ്ട് ക്ഷീരകര്‍ഷകരെയാണ് ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പശുവിനെയും കുട്ടിയെയും വാങ്ങിയ ശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പശുക്കടത്താരോപിച്ച് ആക്രമണം.

ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ഇരുവരുടെയും ശരീരത്തില്‍ ഒടിവുകളുണ്ടാവുകയും ആന്തരികാവയങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കര്‍ഷകരും ആസ്പത്രിയില്‍ ചികിത്സയിലാണ്.

അന്വേഷണത്തില്‍ മര്‍ദ്ദനത്തിനിരയായവര്‍ പശുക്കടത്തുകാരല്ലെന്നും പശുക്കളെ വാങ്ങിയവരാണെന്നും കണ്ടെത്തി. മര്‍ദ്ദകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റര്‍ നോയ്ഡ റൂറല്‍ എസ്പി സുനിത പറഞ്ഞു.

്അതേസമയം, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് മര്‍ദ്ദനത്തിനിരയായ ഭൂപ് സിങ് പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നും സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയത് ഏതാനും ദിവസങ്ങള്‍ കഴിയും മുമ്പാണ് ഗോരക്ഷയുടെ പേരില്‍ വീണ്ടും അതിക്രമം ഉണ്ടായിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരിച്ച സംഭവം; ചികിത്സാ പിഴവില്‍ നടപടി ആവശ്യപ്പെട്ട് കത്തു നല്‍കി ടി.വി ഇബ്രാഹിം എം.എല്‍.എ

വിഷയം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയതായി എംഎല്‍എ അറിയിച്ചു

Published

on

കൊണ്ടോട്ടിയില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സ ലഭിക്കാതെ മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവര്‍ക്ക് കത്തു നല്‍കിയതായി ടി.വി.ഇ ബ്രാഹിം എംഎല്‍എ.

വിഷയം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയതായി എംഎല്‍എ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍, മലപ്പുറം കലക്ടര്‍, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്കുകൂടി ഇന്നലെ പരാതി അയച്ചതായി മുഹമ്മദ് ഷമ്മാസിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.

Continue Reading

crime

ഓണ്‍ലൈന്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കേസെടുക്കാതെ പൊലീസ്

പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു

Published

on

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐ‌ആ‌ർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

’25-ാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.55 ആയപ്പോഴായിരുന്നു ഫോൺകോള്‍ വരുന്നത്. ആദ്യത്തെ ഫോൺകോള്‍ അസിഡിറ്റി എന്ന് പറഞ്ഞാണ് വന്നത്. ഓഡിയോ, വീഡിയോ ഇല്ലാത്തതുകൊണ്ട് കട്ടായി. രണ്ടാമത് വീണ്ടുംവിളിച്ചു. വയറുവേദന എന്ന് പറഞ്ഞായിരുന്നു ആ കോള്‍ വന്നത്. ഓഡിയോ, വീഡിയോ ഉണ്ടായിരുന്നു. ആ യുവാവിനെ കാണാന്‍ സാധിച്ചിരുന്നു. രാഹുല്‍ കുമാര്‍ എന്ന വ്യാജ പേരിലാണ് വിളിച്ചത്. ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്ഡ്രസ് വച്ചിരുന്നത്. 25 വയസായിരുന്നു. ആദ്യം മുതലേ സംസാരിക്കുന്നുണ്ടായിരുന്നില്ല. ചാറ്റ് മെസ്സേജില്‍ ഐ കാണ്ട് സീ എന്ന മെസ്സേജ് മാത്രമാണ് അയച്ചുകൊണ്ടിരുന്നത്. ഐ കാന്‍ സീയു എന്ന് ഞാന്‍ തിരിച്ചു പറയുന്നുണ്ട്. പ്ലീസ് ടെല്‍മി യുവര്‍ കംപ്ലെയിന്റ് എന്ന് പറഞ്ഞു. അപ്പോഴും ഐ കാണ്ട് സീയു എന്ന മെസ്സേജാണ് വരുന്നത്. ഇത് പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ ക്യാമറ താഴ്ത്തി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. അടുത്ത ദിവസം രാവിലെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറിന് പരാതി കൊടുത്തു. എസ്എംഡിയെയും ഡിപിഎമ്മിനെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഡിപിഎം വഴി തമ്പാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അഡ്രസ് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ല. പരാതിയിൽ എഫ്ഐആർ ഇടുന്നതിന് വൈകിയിരുന്നു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് എഫ്‌ഐആര്‍ ഇടുന്നത്. 12-ാം തീയതി കഴിഞ്ഞപ്പോഴാണ് അറിയുന്നത് സംഭവം നടന്നത് എന്റെ വീട്ടില്‍വെച്ചായതുകൊണ്ട് വീടിന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി കൈമാറേണ്ടതെന്ന കാര്യം. തമ്പാനൂരില്‍ നിന്ന് കഴക്കൂട്ടത്തേക്ക് കേസ് കൈമാറിയിരുന്നു. 13-ാം തീയതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. കേസ് കിട്ടിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ വനിതാ പൊലീസ് വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. 14-ാം തീയതി മൊഴിയെടുക്കാന്‍ പൊലീസ് വന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതിയുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. 2022ല്‍ സമാനമായ കേസുണ്ടായതായി പ്രതിയുടെ പിതാവ് പറഞ്ഞു. ഒരു പെണ്‍കുട്ടി റോഡിലൂടെ നടന്നുവരുമ്പോള്‍ പാന്റ് താഴ്ത്തി കാണിച്ചുവെന്നുള്ള പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല നടന്നുകൊണ്ടിരിക്കുകയാണെന്നും പിതാവ് പറഞ്ഞു’, ഡോക്ടർ പറഞ്ഞു.

Continue Reading

GULF

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിൽ നീറ്റ് സെന്റർ അനുവദിച്ചു

ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്

Published

on

ദോഹ: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചു. പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം. ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ, കാഠ്മണ്ഡു, ക്വലാലംപുർ, ലാഗോസ്, സിംഗപ്പുർ, ബാങ്കോക്ക്, കൊളൊബോ എന്നിവിടങ്ങളിലാണ് ഇന്ത്യക്ക് പുറത്ത് സെന്റർ അനവദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ​തിരുത്താൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് ​വിദേശത്ത് സെന്ററുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ ​വിദേശ പരീക്ഷാ കേന്ദ്രത്തിന് ഓപ്ഷൻ നൽകാം. മേയ് അഞ്ചിനാണ് പരീക്ഷ.

Continue Reading

Trending