ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അത് നരേന്ദ്രമോദിക്ക് മാത്രമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ധൈര്യം കാണിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മുമ്പും നമുക്ക് ഒരുപാട് പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അവരൊന്നും കാണിക്കാത്ത ധൈര്യമാണ് നരേന്ദ്രമോദി പ്രകടിപ്പിച്ചതെന്നും കാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.