kerala
തട്ടിപ്പുകാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍-എഡിറ്റോറിയല്‍
ഇത്രയും വലിയ തട്ടിപ്പുകാരനെയും തട്ടിപ്പിനെയും കുറിച്ച് ഏതൊരു പൊലീസുകാരനും പ്രഥമദൃഷ്ട്യാ സംശയമുന്നയിക്കാമെന്നിരിക്കെ എന്തുകൊണ്ട് ബെഹ്റക്കും മനോജ് എബ്രഹാമിനും തട്ടിപ്പിനെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെപോയി.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അന്താരാഷ്ട്ര നയതന്ത്ര സംവിധാനത്തെ ദുരുപയോഗപ്പെടുത്തി സ്വര്‍ണക്കടത്ത് നടന്ന കേരളം രാജ്യത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചതും കൊടിയ നാണക്കേട് വരുത്തിയതുമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അതിന് കുടപിടിച്ചിരുന്നതെങ്കില്‍ ഏതാണ്ട് അതേ കാലഘട്ടത്തിലാണ് സംസ്ഥാനത്ത് മറ്റൊരു വലിയ തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പുകാരോടും പണം കൊള്ളക്കാരോടും സര്‍ക്കാരുദ്യോഗസ്ഥരും ഭരണകക്ഷിക്കാരും എങ്ങനെയാണ് പെരുമാറുന്നത് എന്നതിന് തെളിവായിരുന്നു എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ആരോപണങ്ങള്‍. കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതികളെ രക്ഷിക്കാനും തൊണ്ടിമുതല്‍ തട്ടാനും സംസ്ഥാനത്തെ മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വെളിച്ചത്തുവന്നതാണ്. വനം, റവന്യൂ വകുപ്പുകളുടെ ഒത്താശയോടെ നടന്ന ശതകോടികളുടെ മരംകൊള്ളയാണ് മറ്റൊന്ന്. ഇതിനിടെയാണ് ഇപ്പോള്‍ ചേര്‍ത്തല സ്വദേശി മോന്സണ് മാവുങ്കല്‍ എന്നയാള്‍ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ അത്യുന്നത പൊലീസ്മേധാവിവരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് സംസ്ഥാനത്തെയാകെ ഒരിക്കല്‍കൂടി ഞെട്ടിച്ചിരിക്കുകയാണ്. പത്തു കോടി രൂപയാണ് മോന്സണ് പലവിധ മിഥ്യാവാഗ്ദാനങ്ങള്‍ നല്കി സമ്പന്നരില്‍നിന്ന് തട്ടിയെടുത്തിരിക്കുന്നത്. ഇതിന് കൂട്ടുനിന്നത് പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്ക് പരോക്ഷമായി ഒത്താശ ചെയ്തത് തീര്‍ച്ചയായും അവരെ ഭരിക്കുന്ന മന്ത്രിമാരും സര്‍ക്കാരും തന്നെയാണ്.
എറണാകുളം കലൂര്‍ ആസാദ് റോഡിലെ കൊട്ടാര സദൃശമായ വീട്ടില്‍ വ്യാജ പുരാവസ്തുവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചാണ് മോന്സണ് എന്ന അതിബുദ്ധിമാനായ തട്ടിപ്പുകാരന് ആളുകളെ വലയിലാക്കിയതെന്നാണ് വ്യക്തമായിരിക്കുന്നത്. മോശയുടെ സര്‍പ്പം രൂപം മാറിയതെന്ന് പറയുന്ന വടിയുടെ രൂപം, യേശുവിനെ ഒറ്റിയ യൂദാസിന്റെ രണ്ടു വെള്ളിനാണയം, മുഹമ്മദ്നബിയുടെ നമസ്കാരപ്പായ, ടിപ്പുസുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ രാജകൊട്ടാരത്തിന്റെ ആധാരം, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, 650 കിലോ പഞ്ചലോഹം, സത്യസായിബാബയുടെ സ്വര്‍ണപാദുകം, 100 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത പിക്കാസോചിത്രം, സെന്റ്ആന്റണിയുടെ നഖം, തിരുവിതാംകൂര്‍ രാജാവിന്റെ സിംഹാസനം, ഡാവിഞ്ചിയുടെ ചിത്രങ്ങള്‍, ഖുര്‍ആന്‍ പ്രതികള്‍ തുടങ്ങി കേട്ടാല്‍ അമ്പരപ്പിക്കുന്ന സാധനങ്ങളാണ് മോന്സണ് സ്വന്തം പുരാവസ്തുശേഖരത്തില്‍ സൂക്ഷിച്ചതായി വിശ്വസിപ്പിച്ചിരുന്നത്. കലൂരിലെ വീട്ടിലെത്തുന്നവരെ അമ്പരപ്പിച്ചിരുന്നതും വിശ്വസിപ്പിച്ചിരുന്നതും ഇതിലപ്പുറം അവിടെയുണ്ടായിരുന്ന ഡസനോളം ആഢംബര കാറുകളാണെങ്കില്‍ അതോടൊപ്പംതന്നെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ വാഹനങ്ങളും അവിടെയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. അറബികള്‍ക്ക് പുരാവസ്തുക്കള്‍ നല്‍കിയതുവഴി 2,62,600 കോടിരൂപ തന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണത്രെ മോന്സണ് ആളുകളെ കബളിപ്പിച്ചിരുന്നത്. പണം നല്‍കിയവരുടെ ലക്ഷ്യവും ഏതാണ്ട് ഇതുപോലെ കൂടിയ വിലക്ക് വസ്തുക്കള്‍ മറിച്ചുവില്‍ക്കുകയായിരുന്നിരിക്കണം.
2017 മുതല്‍ 2020 നവംബര്‍ വരെ പത്തു കോടി രൂപ തട്ടിയെന്ന് കാട്ടി കോഴിക്കോട് സ്വദേശികള്‍ നല്കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോന്‍സന്റെ ആഢംബര വീട് സന്ദര്‍ശിക്കുകയും അവിടെയുള്ള വസ്തുക്കളില്‍ ഇരിക്കുകയും കണ്ട് ബോധ്യപ്പെടുകയും ചെയ്തതാണെന്ന് ചിത്ര സഹിതമുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത്രയും വലിയ തട്ടിപ്പുകാരനെയും തട്ടിപ്പിനെയും കുറിച്ച് ഏതൊരു പൊലീസുകാരനും പ്രഥമദൃഷ്ട്യാ സംശയമുന്നയിക്കാമെന്നിരിക്കെ എന്തുകൊണ്ട് ബെഹ്റക്കും മനോജ് എബ്രഹാമിനും തട്ടിപ്പിനെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെപോയി. മാത്രമല്ല, ഇയാള്‍ക്ക് സകലവിധ സുരക്ഷയും ഒരുക്കാനും ഡി.ജി.പി നിര്‍ദേശിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗമാകട്ടെ മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് വിശദമായി പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയോട് അന്വേഷണത്തിന് പൊലീസ് ആസ്ഥാനത്തുനിന്ന് ശിപാര്‍ശ പോയതായും പറയുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാരില്‍നിന്നും യാതൊരു അനക്കവും ഉണ്ടായതുമില്ല. പ്രവാസി മലയാളി ഫൗണ്ടേഷന് രക്ഷാധികാരിയെന്നും ഇയാള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചതായി വിവരമുണ്ട്. സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ളവര്‍ ഇയാളുടെ സ്വാധീനവലയത്തില്‍ വീണതിനും തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് നാലു വര്‍ഷത്തോളം ഇയാള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-പൊലീസ് സംവിധാനത്തെ മുഴുവന്‍ നോക്കുകുത്തിയാക്കി ആളുകളെ കബളിപ്പിച്ചും പണം തട്ടിയും നടന്നുവെന്നതിന് മറുപടി പറയേണ്ട ബാധ്യത പൊലീസിനും ഭരിക്കുന്നവര്‍ക്കുമുണ്ട്. ബെഹ്റയും മനോജ്എബ്രഹാമും വിരമിച്ചെങ്കിലും ഇവരെയും ചോദ്യം ചെയ്താലേ കാര്യങ്ങളുടെ നിജസ്ഥിതി അറിയൂ.
ഡല്‍ഹി എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടാണ് തട്ടിപ്പിനായി പ്രതി ഉപയോഗിച്ചതെന്നാണ ്വിവരം. എങ്കില്‍ ഇതര സംസ്ഥാനത്തേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കണം. വിഷയത്തെ സര്‍ക്കാരില്‍നിന്നും അടര്‍ത്തിമാറ്റി രാഷ്ട്രീയക്കാരില്‍ ചാര്‍ത്താന്‍ ഭരണകക്ഷി നേതാക്കളില്‍നിന്ന് ശ്രമമുണ്ടായത് പൊതുജനങ്ങളെകൂടി കബളിപ്പിക്കലാണ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പ്രസ്താവനയിലൂടെ മുനയൊടിഞ്ഞിരിക്കുകയാണ്. പൊലീസ്-സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയെ രാഷ്ട്രീയംകൊണ്ട് മറികടക്കാനാകുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍ സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമെന്ന് തോന്നുന്നു. ഇയാളുടെ കൂടുതല്‍ വെട്ടിപ്പുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. സാമ്പത്തിക കുറ്റാന്വേഷണം കേന്ദ്ര സര്‍ക്കാരിന്റേതെന്ന നിലക്ക് ബി.ജെ.പിയും മറുപടി പറയണം. സ്വര്‍ണക്കടത്തുകേസില്‍ ഇരു സര്‍ക്കാരുകളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ കച്ചവടം ഈ കേസിലും ഉണ്ടായിക്കൂടാ. പ്രതിയെക്കുറിച്ച് പാതിരിവരെ പോലുള്ളവര്‍ ലേഖനമെഴുതിയതും വീഡിയോ ചെയ്തതും കണക്കിലെടുത്ത് അതേക്കുറിച്ചും അന്വേഷണം വേണം. പാലാബിഷപ്പിന്റെ പ്രസ്താവനയിലെന്നപോലെ ഇതിനെല്ലാം മൂകസാക്ഷിയായി നില്‍ക്കലാണോ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെയും അത് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും ജോലിയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഏതുവിധേനയും പണമുണ്ടാക്കാനായി പായുന്നവരും പുനശ്ചിന്തനം നടത്തേണ്ട സമയമാണിത്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala19 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

