Connect with us

kerala

ശർക്കര തിരിമറി ഓണക്കിറ്റിൽ പഞ്ചസാര

അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്.

Published

on

മുനീർ കാപ്പാട്

കേരളത്തിലെ സാധാരണക്കാരന് വിതരണം ചെയ്യാനുള്ള ഓണക്കിറ്റിലേക്കുള്ള ശർക്കരയുടെ റീ പാക്കിംഗ് പുറം ലോകത്തെ അറിയിച്ച ചന്ദ്രിക വാർത്തയെ തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും
കാലാവധി കഴിഞ്ഞതും അളവ് തൂക്കത്തിൽ വ്യത്യാസം ഉള്ളതുമായ ശർക്കര വിതരണം ചെയ്ത കമ്പനികൾക്കെതിരെ സംസ്ഥാനത്ത് വിജിലൻസ് പരിശോധന ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സപ്ലൈക്കോ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ഓണക്കിറ്റിൽ ഉൾപ്പെടുത്തുവാൻ അധികൃതർ നിര്‍ദേശം നൽകി
ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് മാറ്റം. ശര്‍ക്കരയ്ക്കുപകരം കിറ്റില്‍ അരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും. ശര്‍ക്കര ഇടപാടിലെ ക്രമക്കേടിനെക്കുറിച്ചുള്ള ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്. ശര്‍ക്കരയുടെ ഗുണനിലവാരത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. പത്തനംതിട്ടയില്‍ നാല് ലോ‍‍ഡും കൊച്ചിയില്‍ ഒരു ലോ‍‍ഡുമാണ് തിരിച്ചയച്ചത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ കല്യാണ ഓഡിറ്റോറിയത്തിൽ വച്ച് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശർക്കരയുടെ റീ പാക്കിംഗ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശർക്കരയുടെ റീ പാക്കിംഗ് തടഞ്ഞു ശർക്കരയുടെ സാമ്പിളെടുത്ത് ലാബ് പരിശോധനക്ക് അയക്കുകയും ചെയ്തു തുടർന്ന് സ്ഥലത്തെത്തിയ സപ്ലൈകോ റീജിയണൽ മാനേജർ എൻ രഘുനാഥ് വിവിധ ജില്ലകളിലേക്കുള്ള ശർക്കരയുടെ പാക്കിങ് ഇവിടെ നടക്കുന്നതെന്നും ഈ ശർക്കര മുഴുവനായും തിരിച്ചയക്കാൻ വേണ്ടി നിർദേശിച്ചതായി അന്ന് ചന്ദ്രികയോട് പറഞ്ഞിരുന്നു.
കൃത്യമായ തൂക്കത്തിൽ ഉള്ളതും ഗുണനിലവാരമുള്ളതുമായ ശർക്കര മാത്രമേ സപ്ലൈകോ വാങ്ങുകയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു

പത്തനംതിട്ടയിലെ റാന്നിയില്‍ എത്തിച്ച രണ്ട് ലോഡില്‍ മിക്ക പായ്ക്കറ്റിലും തൂക്കക്കുറവ് കണ്ടെത്തി. കോഴിക്കോട്ടെ നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയാണ് ഇവിടെ ശര്‍ക്കര വിതരണം ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ഒരുലോഡില്‍ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലായിരുന്നു. ഇ റോഡുള്ള എ.വി.എന്‍ ട്രേഡേഴ്സിനായിരുന്നു ഇവിടുത്തെ വിതരണചുമതല. തൂക്കക്കുറവും ഗുണനിലവാരമില്ലായ്മയും കാരണം സപ്ലൈകോ ശര്‍ക്കര വ്യാപകമായി തിരിച്ചയക്കുമ്പോഴും വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയടക്കം പരിഹസിക്കാനാണ് സഹകരണമന്ത്രിക്ക് താല്‍പര്യം.

പലയിടത്തും റീപായ്ക്ക് ചെയ്യാന്‍പോലും കഴിയാത്ത തരത്തില്‍ ദ്രാവകരൂപത്തിലാണ് ശര്‍ക്കര വന്നിരിക്കുന്നത്. പായ്ക്കറ്റ് ചോര്‍ന്നാല്‍ കിറ്റ് മുഴുവന്‍ നശിക്കും. നീല കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കണം. ശര്‍ക്കരയുടെ കാര്യത്തിലുള്ള അനശ്ചിതത്വം കിറ്റ് തയാറാക്കുന്ന ജോലികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

Trending