Connect with us

india

ചുമരിലെ കണ്ണാടിക്ക് പിറകില്‍ രഹസ്യ അറ; അവിടെ ചെറിയ കട്ടിലില്‍ ഒരു 22കാരി; സെക്‌സ് റാക്കറ്റിനെ പൊളിച്ചടുക്കി പൊലീസ്

. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ നിന്നാണ് കര്‍ണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്.

Published

on

 

ചെന്നൈ: കോയമ്പത്തൂരില്‍ പെണ്‍വാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യ മുറിയില്‍ താമസിച്ചിരുന്ന യുവതിയെ രക്ഷപ്പെടുത്തി. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ നിന്നാണ് കര്‍ണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മുറിയുടെ ചുമരിലെ കണ്ണാടിക്ക് പുറകില്‍ നിര്‍മിച്ച രഹസ്യ മുറിയില്‍ അടച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

സിനിമകളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ള തട്ടിക്കൊണ്ടുപോകലും പെണ്‍വാണിഭവും നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് കോയമ്പത്തൂരിലെ പൊലീസുകാര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തു സമീപമുള്ള കള്ളാര്‍ എന്ന സ്ഥലത്ത് ശരണ്യ ലോഡ്ജില്‍ ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്.

പുറമേനിന്ന് എല്ലാം ശാന്തം. ലോക്ഡൗണിനെ തുടര്‍ന്നു അടച്ചുപൂട്ടിയ നിലയില്‍ ആയിരുന്നു സ്ഥാപനം. ഗേറ്റ് തുറന്നു പൊലീസ് അകത്തു കയറി. നടത്തിപ്പുകാരനും സഹായിയും മാത്രം അകത്ത്. തുടര്‍ന്ന് ആളൊഴിഞ്ഞ മുറികളും ഹോട്ടല്‍ റിസപ്ഷനിലും തിരച്ചില്‍ നടത്തി മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ സംഘത്തില്‍പ്പെട്ട ഒരു പൊലീസുകാരനാണ് ചുമരില്‍ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നിയത്.
കണ്ണാടിക്കു പിറകില്‍ ഒരാള്‍ക്ക് നൂഴ്‌നിന്നിറങ്ങാന്‍ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം.അതുവഴി നോക്കിയ പൊലീസുകാര്‍ ഞെട്ടി. ഉള്ളില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ കട്ടിലില്‍ ഒരു 22കാരി. പുറത്തിറക്കി ചോദിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പേ കര്‍ണാടകയില്‍നിന്ന് തട്ടിക്കൊണ്ടു വന്നതാണെന്ന് മനസ്സിലായത്. വാണിഭത്തിന് വേണ്ടി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജിന്റെ നടത്തിപ്പുകാര്‍. പെണ്‍കുട്ടിയെ പൊലീസുകാര്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരന്‍ മഹേന്ദ്രന്‍ എന്ന 44കാരനും റൂം ബോയ് ആയ ഗണേശനെന്ന ആളും അറസ്റ്റിലായി. മഹേന്ദ്രന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ലോഡ്ജ് നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കണ്ടെത്തി രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പാണ് ലോഡ്ജില്‍ എത്തിച്ചതന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടി ലോഡ്ജില്‍ എത്തിപ്പെട്ടതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഊട്ടിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലോഡ്ജില്‍ പെണ്‍വാണിഭം നടന്നതെന്നാണ് സൂചന.

 

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

Trending