kerala
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: എല്‍.ജി.എം.എല്‍ പ്രതിസന്ധി പരിഗണിക്കാതെ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ
ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല
തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.
2023-24 വർഷം സർക്കാർ തടഞ്ഞ ബജറ്റ് വിഹിതത്തിന് സമാനമായി സ്പിൽ ഓവർ പദ്ധതികൾ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന തദ്ദേശ ഭരണകൂടങ്ങളെ പൂർണ്ണമായും തളർത്തുന്നതാണ് ജൂലൈ 7 ന് പുറത്തിറങ്ങിയ 1236/ 2024 നമ്പർ ഉത്തരവ്. ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല. ബജറ്റ് വിഹിതത്തിന്റെ 20% അധികം കണക്കാക്കി അതിനനുസരിച്ച് സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ക്രമീകരിച്ച് വാർഷിക പദ്ധതി പരിഷ്ക്കരിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം പദ്ധതികൾക്ക് തുക നൽകാൻ അവശേഷിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം പദ്ധതി ക്രമീകരിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തി പൂർത്തീകരിച്ചതും നടപ്പാക്കാനുള്ളതുമായ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി ഈ വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.
സർക്കാർ യാതൊരു നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) സംസ്ഥാന വ്യാപകമായി ഒപ്പുമതിൽ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപന തലങ്ങളിൽ ഒരുക്കുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നിർവഹിക്കും.
2023-24 വർഷം അനുവദിക്കാതിരുന്ന മെയിൻറനൻസ് ഗ്രാൻറിലെ 1215കോടിയും ജനറൽ പർപ്പസ് ഗ്രാൻറിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക ,2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായ അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്ഥാപിക്കുന്ന ബോർഡിൽ ഒപ്പു ചാർത്തി പ്രതിഷേധമറിയിക്കും.
kerala
ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ സ്കൂള്‍ ബസ് ഇടിച്ച് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
സ്കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.
ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.
അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.
kerala
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്കൂട്ടറുകള് കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.
യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല് അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

