Connect with us

kerala

കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് പച്ചക്കൊടി; സി.പി.എം നയത്തില്‍ യു ടേണ്‍

സംസ്ഥാനത്ത് കോര്‍പ്പറേറ്റ് വല്‍ക്കരണവും സ്വകാര്യ കുത്തക വല്‍ക്കരണവും സാധ്യമാകുന്ന തരത്തില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎമ്മിന്റെ നയത്തില്‍ യൂടേണ്‍.

Published

on

കെ.ബി.എ. കരീം കൊച്ചി

സംസ്ഥാനത്ത് കോര്‍പ്പറേറ്റ് വല്‍ക്കരണവും സ്വകാര്യ കുത്തക വല്‍ക്കരണവും സാധ്യമാകുന്ന തരത്തില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎമ്മിന്റെ നയത്തില്‍ യൂടേണ്‍. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസന നയരേഖയിലാണ് ഇതു വരെ അനുവര്‍ത്തിച്ചിരുന്ന പാര്‍ട്ടി നയത്തിന് വിരുദ്ധമായി പുതിയ സമീപനം വ്യക്തമാക്കുന്നത്. നവ കേരളവികസനം സംബന്ധിച്ച് പിണറായി വിജയന്‍ അവതരിപ്പിച്ച പാര്‍ട്ടി രേഖയിലെ സ്വകാര്യവല്‍ക്കരണവും വിദേശ മൂലധന നിക്ഷേപം സ്വീകരിക്കലും പൂര്‍ണ്ണമായും ന്യായീകരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തു.

പാര്‍ട്ടി നയങ്ങളില്‍ നയപരമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പണ്ടേ ഉണ്ടായ നിലപാട് പ്രായോഗികതലത്തില്‍ കൊണ്ടു വരാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും പുതിയ സമീപനത്തെ കോടിയേരി ന്യായീകരിച്ചു. സ്വകാര്യ മൂലധനം ആവാമെന്ന് 1956ല്‍ തന്നെ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് ഭരണകൂടവും അംഗീകരിച്ചിരുന്നതാണ്. അന്ന് അത് ആരും സ്വീകരിച്ചില്ല.സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ട കാലത്ത് തന്നെ ലെനിന്‍ വിദേശമൂലധനം ക്ഷണിച്ച കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നിലപാട് ഫലപ്രദമായി നടപ്പാക്കാന്‍ അന്ന് കഴിഞ്ഞില്ല.

അതുകൊണ്ടുതന്നെ സ്വകാര്യ മൂലധന നിക്ഷേപം പുതിയ കാര്യവും നയവും അല്ല. കേരളത്തില്‍ സിപിഎമ്മിന് തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആധുനിക വല്‍ക്കരണത്തിന് ഉചിതമായ സമയമായത്. വായ്പാ നയത്തില്‍ ഉള്‍പ്പെടെ ഇന്നത്തെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. വികസനരംഗത്ത് കുതിച്ചുചാട്ടത്തിന് ഇത് അനിവാര്യമാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതായിരുന്നില്ലേ പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം എന്ന ചോദ്യത്തിന് സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്ന നടപടി തുടരുമെന്ന് കോടിയേരി പറഞ്ഞു.

തുടര്‍ ഭരണം നല്‍കിയതുവഴി കേരളത്തിലെ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. പശ്ചാത്തല സൗകര്യ വികസനമേഖലയില്‍ നിരവധി ദൗര്‍ലഭ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഇവയെല്ലാം തിരുത്തി മുന്നേറേണ്ടതുണ്ട്. 25 വര്‍ഷം കൊണ്ട് വികസിത, മധ്യ വരുമാന രാജ്യങ്ങള്‍ക്ക് സമാനമായ തരത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട ഇടപെടലുകളും നടത്തണം. ഇതിന് ഉന്നത വിദ്യാഭ്യാസ മേഖല അടക്കം ശാക്തീകരിക്കേണ്ടതുണ്ട്.

ശാസ്ത്രപുരോഗതിയും സാങ്കേതികവിദ്യയും പൂര്‍ണമായും ഉല്‍പ്പാദന മേഖലയില്‍ ഉപയോഗപ്പെടുത്തുകയും വേണം. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള സ്വകാര്യവല്‍ക്കരണം പാര്‍ട്ടി അംഗീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.ഇന്നത്തെ നിലയില്‍ കേരളത്തില്‍ വ്യവസായങ്ങളോ മറ്റ് സംരംഭങ്ങളോ നിലനില്‍ക്കുകയില്ല. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനികവല്‍ക്കരണം അനിവാര്യമാണ്. കേന്ദ്രത്തിന്റെ നയങ്ങള്‍ സാമ്പത്തിക അവസ്ഥയെ വന്‍തോതില്‍ പ്രതിസന്ധിയിലാക്കുകയും കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമല്ലാത്ത രീതിയില്‍ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ഈ വഴിയിലാണ് നീങ്ങുന്നതെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത വിഭാഗങ്ങള്‍ ഏകീകരിച്ചാണ് ഈ നയങ്ങള്‍ക്കെതിരെ പ്രചരണം അഴിച്ചുവിടുന്നത്.

വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചാല്‍ മാത്രമേ ഇത്തരം പുരോഗതികള്‍ നടപ്പാക്കാനാകൂ. സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താല്‍പര്യത്തിന് വിരുദ്ധമായി ഒരു നിക്ഷേപവും സ്വീകരിക്കില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഇപ്പോഴുമുണ്ട്. കൂടുതല്‍ സ്വകാര്യനിക്ഷേപം ഈ രംഗത്തും ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നും കോടിയേരി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending