ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി. ഭൂരിഭാഗം ക്യാബിന്‍ ക്രൂ ജീവനക്കാരും ലീവെടുത്ത് എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോയതാണ് കാരണം.

45 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സയത്ത് ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം വ്യക്തമാക്കി. സിക്ക് ലീവ് എടുത്താണ് ജീവനക്കാര്‍ അഭിമുഖത്തില്‍ പങ്കെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈ ന്‍സിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തി ല്‍ പങ്കെടുത്തു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. സംഭവത്തില്‍ ഡി.ജി.സി.എ വിശദീകരണം തേടി.