ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുന്നേറ്റ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റണ്‍ താരം റസാ ഫര്‍ഹത്ത് ആണ് വധു. ഞായറാഴ്ചയാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു, കാര്യങ്ങള്‍ ഞങ്ങള്‍ ഔദ്യോഗികികമാക്കുകയും ചെയ്തു.. സഹല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പറഞ്ഞു.

താരത്തിന്റെ വിവാഹവാര്‍ത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചു. താരത്തിന് ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.