Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം നീട്ടിവെക്കാന്‍ തെര. കമ്മീഷന്‍ പറഞ്ഞ ന്യായം കള്ളം

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം അസ്വാഭാവികമായി നീട്ടിവെച്ച മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണര്‍ എ.കെ ജ്യോതി, തന്റെ നടപടിക്ക് നല്‍കിയ ന്യായീകരണം പൊളിയുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ജ്യോതി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയം പിന്നീട് അറിയിക്കാമെന്ന് അറിയിച്ചതാണ് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഭരണ വിരുദ്ധ തരംഗം ശക്തമായ ഗുജറാത്തില്‍, ബി.ജെ.പിയെ സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമടക്കം വ്യക്തമാക്കിയിരുന്നു.

വിവാദം കനത്തതോടെ മാധ്യമങ്ങളെ കണ്ട എ.കെ ജ്യോതി ഗുജറാത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് തിയ്യതി പ്രഖ്യാപിക്കാത്തത് എന്ന് ന്യായീകരിക്കുകയുണ്ടായി. തിയ്യതി പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ജ്യോതി പറഞ്ഞു. എന്നാല്‍, ഇത് നുണയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ മാത്രമുള്ള തടസ്സമല്ലെന്നും, വസ്തുതകള്‍ നിരത്തി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജ്യോതി അവകാശപ്പെടുന്നതു പോലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട അടിയന്തര സാഹചര്യങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഏഴ് ജില്ലകളെ ബാധിച്ച പ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്.

പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് തന്റെ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്തും അയച്ചിട്ടില്ലെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ എ.ജെ ഷാ വ്യക്തമാക്കി. ദുരിതാശ്വാസ കമ്മീഷന്റെ ഓഫീസില്‍ നിന്ന് കത്ത് പോയാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം പരിഗണിക്കേണ്ടതുള്ളൂ.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ബനസ്‌കാന്ത ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ ഗതിയില്‍ എത്തിയതായും അടിന്തരമല്ലാത്ത അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റൊമീല ബെന്‍ പട്ടേല്‍ പറയുന്നു. ‘ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങളെല്ലാം നേരത്തെ കഴിഞ്ഞതാണ്. വസ്തുവിന്റെയും വിളകളുടെയും നഷ്ടം സംബന്ധിച്ച സര്‍വേ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടാഴ്ചയോളം എടുക്കുകയും ചെയ്യും’ – റൊമീല പറയുന്നു. പത്താന്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങളുടെ 99 ശതമാനവും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മൊര്‍ബി ജില്ലയിലും അവസാന വട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ജോലികള്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞു. ഇപ്പോള്‍ മഴ പെയ്യുന്നില്ലാത്തതിനാല്‍ കാര്യമായ ജോലികള്‍ ഇല്ലെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.എ ഡോഡിയയുടെ വാക്കുകള്‍.

രാജ്‌കോട്ട് ജില്ലയില്‍ ഒരു താലൂക്കില്‍ മാത്രമാണ് പ്രളയം ബാധിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. വിക്രാന്ത് പാണ്ഡെ പറയുന്നു. സുരേന്ദ്ര നഗര്‍, മെഹ്‌സാന, അരാവല്ലി, സബര്‍കാന്ത ജില്ലകളില്‍ വലിയ മഴ പെയ്‌തെങ്കിലും പ്രളയ സാഹചര്യം ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതെ നീട്ടിവെച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിനു പ്രത്യേകമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി കോടികളുടെ പദ്ധതി ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടന്നു. എന്നാല്‍, ഇതില്‍ ഒന്നും അസ്വാഭാവികമായി ഇല്ലെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.

1975 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.കെ ജ്യോതി മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന ജ്യോതിയെപ്പറ്റി ‘മോദിയുടെ എ.കെ 47’ എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി പദവി ഒഴിഞ്ഞിട്ടും ഗുജറാത്തില്‍ അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. സര്‍വീസ് കാലാവധി മിക്കവാറും ഗുജറാത്തില്‍ പൂര്‍ത്തിയാക്കിയ എ.കെ ജോതി, മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്.്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending