ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സമീപത്തെ വീട്ടില്‍ തുടങ്ങിയ അക്രമം പിന്നീട് സ്‌കൂളിലേക്ക് വ്യാപിക്കുകയായിരുന്നു. ട്രക്കില്‍ എത്തിയ അക്രമി സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഹെലികോപ്ടറിലാണ് ആശുപത്രിയിലെത്തിച്ചത്. ഭീകരാക്രമണമല്ലെന്നാണ് പോലീസ് വിലയിരുത്തല്‍.