Culture
ഹാദിയ കേസില്‍ സുപ്രീംകോടതി അവള് പഠിക്കട്ടെ
ന്യൂഡല്‍ഹി: പ്രമാദമായ ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ സുപ്രീംകോടതി, യുവതിയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കി. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇടയ്ക്കു വെച്ച് മുടങ്ങിയ ഹോമിയോപ്പതി പഠനം തുടരാനും കോടതി അനുവദിച്ചു. തമിഴ്നാട് സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.എസ് ഹൗസ് സര്‍ജന്‍സി പഠനം പുനരാരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പഠനക്കാലയളവില്‍ ഹാദിയയുടെ രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ നിയോഗിച്ചിട്ടുണ്ട്.
താമസത്തിന് കോളജിലെ ഹോസ്റ്റല്‍ സൗകര്യം നല്‍കണം, പഠനക്കാലയളവിലെ സുരക്ഷാ ചുമതല കേരള-തമിഴ്നാട് പൊലീസ് വഹിക്കണം, കേരളാ സര്‍ക്കാര്‍ ഹാദിയയെ കോളജില്‍ എത്തിക്കണം എന്നീ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഹാദിയയെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് ഒപ്പമോ, അച്ഛന് അശോകന് ഒപ്പമോ വിടുന്ന കാര്യം കോടതി പരിഗണിച്ചില്ല. വിവാഹം റദ്ദാക്കിയ കോടതി വിധിയിലേക്കും കോടതി കടന്നില്ല.
ഷഫിന്‍ ജഹാന്റെ അഭിഭാഷകന് കപില്‍ സിബല്‍, അശോകന്റെ അഭിഭാഷകന് ശ്യാം ദിവാന് എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷം ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ എം.എം ഖാന് വില്ക്കര്, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ അടങ്ങിയ ബഞ്ച് 45 മിനിറ്റ് നേരമാണ് ചെലവഴിച്ചത്. നേരത്തെ, കേസ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. കേസ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കും
നിലപാട് ആവര്‍ത്തിച്ച് ഹാദിയ
ഡല്‍ഹിയിലേക്ക് പോകവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഹാദിയ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചത്. മലയാളത്തില്‍ ഇവര്‍ നല്കിയ മൊഴി സുപ്രീംകോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് വി.വി ഗിരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. ‘എനിക്ക് സ്വാതന്ത്ര്യം വേണം. വിശ്വാസമനുസരിച്ച് ജീവിക്കണം.’ – അവര്‍ പറഞ്ഞു.
പഠനം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്കിയ ഹാദിയ, അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നും പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാമെന്നും അദ്ദേഹത്തെ രക്ഷിതാവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഷഫിന്‍ ജഹാനെ രക്ഷിതാവാക്കാന്‍ കോടതി അനുവദിച്ചില്ല.
‘കഴിഞ്ഞ 11 മാസമായി ഞാന്‍ വീട്ടു തടങ്കലില്‍ മാനസിക പീഡനം അനുഭവിക്കുകയാണ്. എനിക്ക് നല്ല പൗരയാകണം. നല്ല ഡോക്ടറാകണം. കോളജിലേക്ക് തിരിച്ചു പോയി പഠനം പൂര്‍ത്തിയാക്കണം- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീയക്ക് അവരുടെ ജീവിതം തീരുമാനിക്കാന്‍ അവകാശമുണ്ട്: സിബല്‍
കേസില്‍ ഹാദിയയുടെ നിലപാടാണ് ആദ്യം അറിയേണ്ടതെന്ന് ഷഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍. ഒരു സ്ത്രീയക്ക് അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ട്. അത് തെറ്റാണെങ്കിലും അവരുടെ തീരുമാനമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്. ഹാദിയയെ കേള്‍ക്കുന്നതിന് പകരം ഇപ്പോള്‍ വാര്‍ത്താ ചാനലുകളിലെ വിഷയങ്ങളാണ് നാം ചര്‍ച്ച ചെയ്യുന്നത്. എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണ്. അത് കോടതിയുടെ അനുമതിയോടെയുള്ളതല്ല – അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍.ഐ.എ
ഹാദിയയുടെ മതം മാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍.ഐ.എ നിലപാടെടുത്തു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സമാനമായ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏഴ് കേസുകള്‍ സത്യസരണിയുമായി ബന്ധപ്പെട്ടതാണ്.
മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായാണ് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖല തന്നെയുണ്ട്. ഈ സംഘടനയുടെ സ്വാധീനത്തില്‍ കുടുങ്ങിയാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാട്. ഷഫിന്‍ ജഹാന് തീവ്രവാദ സംഘടനായ ഐ.എസുമായി ബന്ധമുണ്ട്.
ഐ.എസ് പ്രവര്‍ത്തകനുമായി ഇദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമാണ്- എന്‍.ഐ.എ അഭിഭാഷകന് വാദിച്ചു. 100 പേജുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.
വിവാഹം അസാധുവാക്കിയത് റദ്ദാക്കിയിട്ടില്ല:
ദുഷ്യന്ത് ദവെ
ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്ന് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ. ‘ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വിവാഹബന്ധമില്ല. അവര്‍ക്ക് അവരുടെ പഠനം തുടരാം. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്തോഷമെന്ന്
ഷഫിന്‍ ജഹാന്
ഹാദിയയെ പഠിക്കാന്‍ വിട്ട കോടതി തീരുമാനത്തില്‍ സന്തോഷമെന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന്. ഹാദിയയെ വീട്ടില്‍ നിന്ന് സ്വതന്ത്രയാക്കിയത് വിജയമാണെന്നും കോളജ് ഹോസ്റ്റലില്‍ പോയി ഹാദിയയെ കാണുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ്പ്രൂഫ് കാറില്‍ ഹാദിയ
കേരള ഹൗസില്‍ കനത്ത സുരക്ഷയില്‍ കഴിഞ്ഞ ഹാദിയയെ ഡല്‍ഹി പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് കാറിലാണ് സുപ്രീംകോടതിയിലെത്തിച്ചത്. ഹാദിയ ഇന്ന് നാട്ടിലേക്ക് തിരിക്കും.
സ്റ്റോക്ഹോം സിന്‍ഡ്രോം പരാമര്‍ശിച്ച് കോടതി
വാദപ്രതിവാദങ്ങള്‍ക്കിടെ, ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയായ സ്റ്റോക്ഹോം സിന്‍ഡ്രോം പരാമര്‍ശിച്ച് ജഡ്ജ് ഡി.വൈ ചന്ദ്രചൂഢ്. ഇത്തരം സാഹചര്യങ്ങളിലെ തീരുമാനങ്ങള്‍ സ്വന്തമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ കോടതി ഇതിനെ കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world17 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala18 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

