പാണക്കാട്: ഉത്തരേന്ത്യയിലെ മുസ്‌ലിം ശാക്തീകരണത്തിന് ദാറുല്‍ ഹുദാ അലുംനി ഹുദവിസ് അസോസിയേഷന്‍ (ഹാദിയ) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മെല്‍ബണ്‍ കെഎംസിസി. ഹാദിയക്കു കീഴില്‍ ഗ്രാമീണ തലത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സാമൂഹിക ശാക്തീകരണ പദ്ധതിക്കള്‍ക്കുമാണ് മെല്‍ബണ്‍ കെഎംസിസിയുടെ സഹായം. ഫണ്ട് കൈമാറ്റം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ മെല്‍ബണ്‍ കെഎംസിസിക്ക് വേണ്ടി റഷീദ് മേലാറ്റൂര്‍, നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ സിഒഒ അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍, നദീര്‍ ഹുദവി വേങ്ങര, അനീസ് ഹുദവി നാട്ടുകല്‍, ഹാദിയ വര്‍ക്കിങ് സെക്രട്ടറി റഫീഖ് ഹുദവി കാട്ടുമുണ്ട എന്നിവര്‍ പങ്കെടുത്തു.