കൊച്ചി: മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജയിച്ചു എം.എൽ.എ ആയ അദ്ദേഹം എഴാം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. 1973 ൽ കൊച്ചി കോർപറേഷന്റെ മേയർ പദവി വഹിച്ച അദ്ദേഹം പിന്നീട് കൗൺസിലർ ആയി പൊതുസേവനം തുടർന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം പൊതുരംഗത്ത് സജീവമായിരുന്നില്ല.