ഹാത്രസ്: ഹാത്രസില്‍ പത്തൊമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശവാസികളുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. നാല്‍പതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസില്‍ ഈ മാസം 17ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം ഹാത്രസ് സംഭവത്തിന്റെ മറവില്‍ വ്യാപക സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിലും അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി നൂറു കോടി രൂപയുടെ വിദേശ് ഫണ്ട് ഹാത്രസിലെത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസുമാണ് അന്വേഷണം നടത്തുന്നത്.