എന്തും പറയാനുള്ള അനുമതി ആരാണ് നിങ്ങള്‍ക്ക് നല്‍കിയതെന്ന് രാജ്യത്തെ പരമോന്നത് ഹരിത കോടിതി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു.
മൂന്ന ദിവസം യമുനാ തീരത്ത് നടത്തിയ മഹാസംഗമം കൊണ്ട് പ്രകൃതിക്ക് വല്ലതും സംഭവിച്ചിട്ടിണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സര്‍ക്കാറും കോടതിയുമാണെ്. കാരണം അവര്‍ അനുവദിച്ചതുകൊണ്ടാണല്ലോ പരിപാടി നടത്തിയത് എന്നായിരുന്നു രവിശങ്കര്‍ ഇന്നലെ പ്രതികരിച്ചത്.

എന്തെങ്കിലും പിഴ ഇതിനു അടക്കണമെങ്കില്‍ അതു ചെയ്യേണ്ടതു കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും NGT യുമാണ്. കാരണം യമുന അത്രയക്കും ശുദ്ധമാണെങ്കില്‍ അവര്‍ ലോക സാംസ്‌കാരിക സംഗമത്തിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.