കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പി.എസ്.സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ മെഡിക്കല്‍ അവധി ഉള്‍പ്പെടെ ഏറെനാളായി അവധിയിലുള്ള മുഴുവന്‍ കണ്ടക്ടര്‍മാരെയും തിരിച്ചുവിളിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. എണ്ണൂറിലധികം പേരാണ് ഇത്തരത്തില്‍ അവധിയിലുള്ളത്. പി.എസ്.സി വഴി അഡൈ്വസ് ലഭിച്ച 4051 പേരില്‍ 1472 പേര്‍ മാത്രമാണ് വ്യാഴാഴ്ച ജോലിക്കെത്തിയത്. അഞ്ഞൂറ് പേര്‍ കൂടിയെങ്കിലും വരും ദിവസങ്ങളില്‍ ജോലിക്കെത്തുമാണ് കരുതുന്നത്.