വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കാനുള്ള പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. ട്രംപിന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു മാറ്റിസ്. തീരുമാനം ട്രംപ് സ്വാഗതം ചെയ്തു.

സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പെന്റഗണിന് വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് മാറ്റിസിന്റെ രാജി. താങ്കളുടെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാന്‍ സാധിക്കുന്ന പ്രതിരോധ സെക്രട്ടറി ഉണ്ടാകാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. അതിനാല്‍ രാജി തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നതായും ട്രംപിന് നല്‍കിയ രാജിക്കത്തില്‍ മാറ്റിസ് പറഞ്ഞു.