ബെര്‍ഹാംപൂര്‍: ഒഡിഷിയിലെ കോരാപുട് ജില്ലയില്‍ പത്താംക്ലാസുകാരിയോടൊപ്പം ഒളിച്ചോടിയ 55കാരനായ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചാണ് ചണ്ഡക വില്ലേജുകാരനായ ഗോബര്‍ദന്‍ പരിദ അറസ്റ്റിലായത്.
മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ലാസ് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടി പരീക്ഷക്കുശേഷവും വീട്ടിലേക്കു മടങ്ങാതെ ഹോസ്റ്റലില്‍ തങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ വീട്ടുകാര്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായും പൊലീസ് പറഞ്ഞു.