അഹമ്മദാബാദ്:ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഇതുവരെ ഇതുവരെ 29 മരണം സംഭവിച്ചു . വല്‍സദ്, നവ് സരി, ജുനാഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദേശീയ പാതകള്‍ അടക്കമുള്ള റോഡുകളില്‍ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. 144 ഗ്രാമ പഞ്ചായത്തിന് ചുറ്റുമുള്ള അഞ്ച് സംസ്ഥാന പാതകളിലേയും റോഡുകളിലേയും ഗതാഗതം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ പതിനൊന്ന് പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് 50,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി