kerala

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ

By webdesk14

April 26, 2023

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച എറണാകുളത്തും വെള്ളിയാഴ്ച വയനാട്ടിലും ശനിയാഴ്ച പാലക്കാടും ഞായറാഴ്ച ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.