Connect with us

News

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തു’ടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി; 61കാരിക്ക് നല്‍കേണ്ട മരുന്ന് 34കാരിക്ക് നല്‍കി

റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു

Published

on

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി. എക്‌സ് റേ റിപ്പോര്‍ട്ട് മാറിപ്പോയതാണ് പിഴവിന് കാരണം. 61 കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 34 കാരിയായ അനാമികക്ക് മരുന്ന് നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നല്‍കിയിട്ടുണ്ട്.

നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു. വീട്ടില്‍ ചെന്ന് എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു.തിരക്കിനിടയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കുടുംബം പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കും അനാമിക പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് അനാമിക പറഞ്ഞു.

Continue Reading

india

ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ച് സംഭലിലെ മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തി യു.പി പൊലീസ്

കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലാണ് സംഭവം

Published

on

ലഖ്‌നോ: സംഭലിലെ ശാഹി ജമാമസ്ജിദ് വര്‍ഗീയ സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംഭലിലെ തന്നെ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്.

പള്ളിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതാണ് കേസില്‍ നടപടിയെടുക്കാന്‍ കാരണം. സംഭവത്തില്‍ 23 കാരനായ തഹ്സീബ് എന്ന ഇമാമിന് മുന്‍കരുതല്‍ നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതായി സംഭല്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാനും ഇമാമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നവംബര്‍ 24ന് സംഭലിലെ മുഗള്‍ ഭരണകാലത്തെ ജമാ മസ്ജിദില്‍ മുന്നറിയിപ്പ് ഇല്ലാതെ സര്‍വേ നടക്കുന്നതില്‍ പ്രകോപിതരായി പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കോടതി ഉത്തരവ് പ്രകാരം ആദ്യം ഒരു സര്‍വേ നടത്തിയിരുന്നു.

തുടക്കത്തില്‍ ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. സംഘര്‍ഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.

അതേസമയം, സംഭല്‍ ശാഹി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Continue Reading

india

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, നിയമം അനുസരിക്കുന്നവനാണ് ഞാന്‍’; അല്ലു അര്‍ജുന്റെ ആദ്യ പ്രതികരണം

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്

Published

on

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്‍ജുന്‍ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആരാധകര്‍ അടക്കം തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്. കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലാണ്.

Continue Reading

Trending