Connect with us

kerala

ന്യൂനമര്‍ദം ചുഴലിക്കാറ്റായി; കേരളത്തില്‍ നാളെ കാലാവസ്ഥ പ്രക്ഷുബ്ധമാകും

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തു. ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് നിഗമനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതോടെ കേരളത്തില്‍ ബുറൈവിയുടെ സാന്നിധ്യം ആരംഭിക്കും.

അതേ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴയ്ക്കു സാധ്യത). ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴയ്ക്കു സാധ്യത).

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് (അതിതീവ്ര മഴയ്ക്കു സാധ്യത). കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

കേരള തീരത്തു നിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചു. കടലിലുള്ളവരോട് അടിയന്തരമായി തിരികെയെത്തണമെന്നു നിര്‍ദേശിച്ചു.

india

ആനന്ദക്കണ്ണീരൊഴുക്കി മെസ്സി; സെമിഫെെനലില്‍ പ്രവേശിച്ച്‌ നീലപ്പട

ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും

Published

on

ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഗോളുകള്‍ നേടി.

ഇന്‍ജുറി ടൈമും എക്സ്ട്രാ ടൈമും പിന്നിട്ട് പെനല്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ സമ്മോഹനമായ വിജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. എമിലിയാനോ മാര്‍ട്ടിനസ് എന്ന ഗോള്‍ കീപ്പറുടെ മികവിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച്‌ സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായത്.

ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

Continue Reading

india

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.

Published

on

തൃശൂര്‍ : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. രാമനാഥപുരം മുടുക്കുളത്തൂര്‍ കീലപ്പച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് (39) ഈസ്റ്റ് സി.ഐ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസില്‍ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് തൃശൂരിലെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോകാനായി നിറുത്തിയിട്ടിരുന്നു.
മൊബൈല്‍ ഫോണും, പഴ്‌സും ബാഗിനുള്ളിവാക്കി യാത്രക്കാരി ടോയ്‌ലറ്റില്‍ പോകാനായി ഇറങ്ങിയിരുന്നു. ഇത് നിരീക്ഷിച്ച പ്രതി, തക്കം നോക്കി, ബാഗ് മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. യാത്രക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതില്‍ തമിഴ്‌നാട്ടിലാണെന്ന് മനസിലാക്കുകയും പൊലീസെത്തി, ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് മുത്തുകൃഷ്ണന്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ എസ്.ഗീമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.ഭരതനുണ്ണി, പി.സി സന്ദീപ്, കെ.ടി ഷമീം, പി.ഹരീഷ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ കെ.എസ് ശരത്, കെ.ജി മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

india

ലോകകപ്പിലെ ഞെട്ടിക്കുന്ന തോല്‍വി, ടിറ്റെ ബ്രസീല്‍ പരിശീലകസ്ഥാനമൊഴിഞ്ഞു

2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്

Published

on

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു.

2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്ന് ടിറ്റെ പറയുന്നു.

Continue Reading

Trending