കോട്ടയം: കൊക്കയാറില്‍ ഒഴുക്കില്‍പെട്ട് സ്ത്രീ മരിച്ചു. കൊക്കയാര്‍ സ്വദേശി ആന്‍സിയാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയില്‍ ഒഴുക്കില്‍പെട്ടാണ് മരിച്ചത്.

പുലര്‍ച്ചെ മുതല്‍ പെയ്യുന്ന പെരുമഴയെ തുടര്‍ന്ന് കൊക്കയാറില്‍ വെള്ളം പൊങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിച്ചതാണ്. വീണ്ടും വീട്ടില്‍നിന്നു സാധനങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് ഒഴുക്കില്‍പെട്ടത്.

അതേ സമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. കോട്ടയത്ത് കൂട്ടിക്കല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആകെ 13 പേരെ കാണാതായിട്ടുണ്ട് എന്നാണ് വിവരം. ഇവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗമാണ്. ഒരേ കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കിട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടിയത്.

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സഹാ