ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടും വാര്‍ത്തകള്‍ പുറംലോകമറിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ഹാത്രസ് പെണ്‍കുട്ടിയുടെ സഹോദരന്‍. ഹാത്രസിലെ പീഡന കൊലക്ക് പിന്നില്‍ സവര്‍ണ ജാതി സമൂഹമാണെന്നും അവരുടെ ഉന്നത പിടിപാടുകളാണ് പെണ്‍കുട്ടിക്ക് നീതികിട്ടാതിരിക്കാന്‍ കാരണമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് സഹോദരന്റെ വളിപ്പെടുത്തല്‍.

അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്, ഇതെല്ലാം അടങ്ങുമ്പോള്‍ അവര്‍ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും, ഹാത്രസ് പെണ്‍കുട്ടിയുടെ മുറസഹോദരന്‍ സഞ്ജീവ് പറഞ്ഞു. പേടിച്ചാണ് ഞങ്ങള്‍ കഴിയുന്നതെന്നും പരസ്യാമായു രഹസ്യമായും അവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും, സഞ്ജീവ് പ്രതികരിച്ചു.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ഞങ്ങളുടെ ജീവിനെക്കുറിച്ച് തന്നെ പേടിയുണ്ട്. പ്രശ്നങ്ങളെല്ലാം കഴിഞ്ഞാല്‍ എല്ലാം അടങ്ങുമ്പോള്‍ അവര്‍ ഞങ്ങളോട് പ്രതികാരം ചെയ്യും, ചിലപ്പോള്‍ നമ്മളെ കൊന്നുകളഞ്ഞേക്കാം, അവര്‍ സവര്‍ണ ജാതി സമൂഹമായ താക്കൂരമാണ് അവരുടെ കീഴിലാണ് ഇവിടെ മുഴുവന്‍ കാര്യങ്ങളും, സഞ്ജീവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.

അതേസമയം, ഹാത്രസിലെ പെണ്‍കുട്ടിയുടേത് ജാതിക്കൊലയാണ് എന്ന് തെളിയിച്ചുകൊണ്ട് പ്രതികള്‍ക്ക് വേണ്ടി സവര്‍ണ പഞ്ചായത്ത് തന്നെ രംഗത്തെത്തി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സവര്‍ണ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ നിരപരാധികളാണെന്നും പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സവര്‍

ണ സമാജ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ധര്‍ണ വരെ നടത്തുകയുണ്ടായി. പെണ്‍കുട്ടിയുടെ ഗ്രാമമായ ഭൂല്‍ഗാഡിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ഭഗ്‌ന ഗ്രാമത്തിലാണ് സവര്‍ണപഞ്ചായത്ത് ചേര്‍ന്നത്.

എന്നാല്‍, ഭരണകൂട താല്‍പര്യത്തെ മറികടന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ഹാത്രസ് കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ യുപി സര്‍ക്കാറിന്റെ ജനാധിപത്യ നീക്കള്‍ക്കെതിരായ തങ്ങള്‍ കൂടെയുണ്ടാകുമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചു.