X

സുരക്ഷയുടെ പേരിലുള്ള വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം എതിര്‍ത്ത് ഹൈക്കോടതി

സുരക്ഷയുടെ പേരില്‍ വനിതാ ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി. വിദ്യാര്‍ഥിനികളെ ഇത്തരത്തില്‍ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്നും കോടതി ചോദിച്ചു. സമയനിയന്ത്രണം വെച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും കോടതി ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമയനിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹോസ്റ്റല്‍ അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം സമയനിയന്ത്രണമില്ലാത്തും വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടി.

web desk 3: