തൃശൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ദേവസ്വം അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്നു നേരത്തേ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയിരുന്നെങ്കിലും ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പു കണക്കിലെടുത്തു തിരികെ പോകുകയായിരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.