റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ടയുടെ പുതിയ ബൈക്ക്. ഈ മാസം അവസാനത്തോടെയാണ് പുതിയ ബൈക്ക് പുറത്തിറങ്ങുക.സമൂഹമാധ്യമങ്ങളിലൂടെ പുതിയ ബൈക്കിന്റെ ശബ്ദവും ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്.

https://www.instagram.com/p/CFRvCUYn69Q/?utm_source=ig_web_copy_link

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 300 മുതല്‍ 400 സിസി വരെയായിരിക്കും പുതിയ ബൈക്കിന് എന്നാണ് ഹോണ്ട പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്ന 350 സിസി ബൈക്കുമായിട്ടായിരിക്കും ഹോണ്ടയുടെ ഈ കരുത്തന്‍ മത്സരിക്കുക.

രാജ്യാന്തര വിപണിയില്‍ ഹോണ്ടയ്ക്കുള്ള ക്രൂസര്‍ ബൈക്ക് റിബലിനോട് സാമ്യമുള്ള ബൈക്കായിരിക്കും ഹോണ്ട വിപണിയിലെത്തിക്കുക എന്നാണ് പ്രതീക്ഷ. എന്‍ജിന്‍ ശേഷിയും പെര്‍ഫോമന്‍സും കൂടിയ ബൈക്കുകള്‍ക്കായി ഹോണ്ട തുടങ്ങിയ ബിങ് വിങ് ഡീലര്‍ഷിപ്പില്‍ നിന്നായിരിക്കും പുതിയ ബൈക്ക് വിപണിയിലെത്തുക.