kerala
വീട്: പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധ ധര്‍ണ്ണ ഏപ്രില്‍ 5ന്
കോഴിക്കോട് : വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ ഏപ്രിൽ 5ന് ബുധനാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്പറഞ്ഞു. അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ് പിണറായി സർക്കാർ.
കെട്ടിട നികുതിയും, കെട്ടിട നിർമ്മാണ അനുമതി തുകയും ഭീമമായി വർദ്ധിപ്പിച്ചുള്ള ബജറ്റിലെ ജനദ്രോഹ തീരുമാനം കഴിഞ്ഞ ഒന്നാം തിയ്യതി മുതൽ ജനങ്ങൾ അനുഭവിച്ചു തുടങ്ങി. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട നിർമ്മാണ അപേക്ഷ ഫീസിലും അനുമതിക്കുമായ മുനിസിപ്പാലിറ്റിയിൽ മുമ്പ് 2137 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇന്ന് 64200 രൂപ അഥവാ 3004 ശതമാനം അധികം നൽകണം. കോർപ്പറേഷനിൽ കെട്ടിട നിർമ്മാണ അനുമതിക്ക് 3060 രൂപ നൽകിയിടത്ത് 65200 രൂപ നൽകണം. പഞ്ചായത്തുകളിൽ അപേക്ഷ ഫീസ് ഉൾപ്പെടെ കെട്ടിട അനുമതിക്ക് 2137 രൂപ നൽകിയിടത്ത് 48150 നൽകണം. പഴയ തുകകളും പുതിയ തുകകളും തമ്മിലുള്ള ഈ വലിയ അന്തരത്തിലുണ്ട് എത്രമാത്രം ഭീകരമായ വർദ്ധനവും ജനദ്രോഹ നടപടിയുമാണ് സർക്കാർ കൈകൊണ്ടതെന്ന് ഫിറോസ് തുടർന്നു. ഒരുതരത്തിലും നീതീകരിക്കാനോ ന്യായം ഉയർത്താനോ കഴിയാത്ത വിധമുള്ള ഈ വലിയ വർദ്ധനവ് സർക്കാറിന്റെ സാമ്പത്തിക പരാജയങ്ങളുടെ ബാധ്യത ജനങ്ങളുടെ തലയിൽ നിക്ഷേപിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ്.
അന്യായമായ ഈ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ഏപ്രില്‍ 5ന് ബുധനാഴ്ച നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു. പഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണക്ക് യഥാക്രമം പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മറ്റികളും കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ നടക്കുന്ന ധര്‍ണ്ണക്ക് അതാത് നിയോജക മണ്ഡലം കമ്മറ്റികളും ആണ് നേതൃത്വം നല്‍കുക.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
