kerala

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മുങ്ങി ഒരു മരണം

By webdesk14

December 29, 2022

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മൂങ്ങി ഒരാള്‍ മരിച്ചു. ചുങ്കം കന്നിട്ട ബോട്ട്‌ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഢി (55) യാണ് മരിച്ചത്. ബോട്ടില്‍ മറ്റ് മൂന്ന് വിനോദസഞ്ചാരികളും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. ഇവരെ അടുത്തുണ്ടായിരുന്ന ബോട്ടിലെ ജോലിക്കാര്‍ രക്ഷിച്ചു. അപകടകാരണം ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.