Connect with us

News

ഗസയില്‍ നെതന്യാഹുവിനൊപ്പം കോക്ടെയില്‍ കുടിച്ച് ട്രംപ്; എഐ വീഡിയോക്കെതിരെ വന്‍ പ്രതിഷേധം

ഗസ 2025 ഇനിയെന്ത് എന്ന ടൈറ്റിലിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചിട്ടുള്ളത്

Published

on

ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് പങ്കുവെച്ച എഐ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനൊപ്പം ട്രംപ് കോക്ടെയില്‍ കുടിക്കുന്നതും ആഡംബര യോട്ടുകളും ഇലോണ്‍ മസ്‌കുമെല്ലാം വന്ന് പോകുന്നതാണ് എ.ഐ വിഡിയോയിലുണ്ടായിരുന്നത്. ഗസ 2025 ഇനിയെന്ത് എന്ന ടൈറ്റിലിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചിട്ടുള്ളത്. ഗസ്സയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുബതലായാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

അത്സമയം, വിഡിയോക്കെതിരെ ശകതമായ വിമര്‍ശനമാണ് ഉയരുന്നത്. ഹമാസ് പോളിറ്റ്ബ്യൂറോ അംഗം ബാസേം നയീമാണ് വിഡിയോയെ വിമര്‍ശിച്ച് പ്രതികരണം നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്‌കാരത്തേയും താല്‍പര്യങ്ങളേും പരിഗണിക്കാതെയുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കുകയാണെന്ന് ഹമാസ് വക്താവ് പറഞ്ഞു.

ഗസ്സ പുനര്‍നിര്‍മ്മിക്കപ്പെടുന്നതും, സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാവുന്നതുമായ ഒരു ദിവസത്തിനായാണ് ഗസ്സയിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍, വലിയൊരു ജയിലിനുള്ളില്‍ അതൊരിക്കലും യാഥാര്‍ഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

പുലിപ്പല്ല് കേസ് വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു

വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Continue Reading

india

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

Published

on

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം.ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending