Connect with us

kerala

കാരണവര്‍ വധക്കേസ്; പ്രതി ഷെറിനെതിരെ വീണ്ടും കേസ്

സഹതടവുകാരിയായ ലഹരി കേസിലെ പ്രതി നൈജീരിയ സ്വദേശിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്

Published

on

കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയായ ലഹരി കേസിലെ പ്രതി നൈജീരിയ സ്വദേശിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. ഈ മാസം 24നായിരുന്നു സംഭവം. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന് എഫ്ഐആര്‍. ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനത്തിന് പിന്നാലെയാണ് ഷെറിനെതിരെ വീണ്ടും കേസ് വരുന്നത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിന് എതിരെ നിരവധി പേര്‍ രംഘത്തെത്ത്ിയിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഷെറിന് ശിക്ഷയില്‍ ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

2009 നവംബര്‍ ഏഴിനാണു ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തുകയായിരിന്നു.

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending