Connect with us

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Published

on

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. കേരള, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില ഇടവേളകളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാനും മോശം കടല്‍പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

 

Continue Reading

kerala

കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.

ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Continue Reading

Trending