ഓണാശംസ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം ഹ്യൂമേട്ടന്‍. തിരുവോണം ആഘോഷിക്കുന്ന തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫെയിസ്ബുക്ക് പേജിലൂടെ വിഡിയോ അപ്ലോഡ് ചെയ്ത് കൊണ്ടാണ് ഹ്യൂമേട്ടന്‍ ആശംസ അറിയിച്ചത്. ”ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍” എന്നാണ് ഹ്യൂമേട്ടന്‍ ആശംസിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമയ ഇയാന്‍ ഹ്യൂമിന്റെ ഓണാശംസ ആരാധകര്‍ക്ക് ആവേശമായി. ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഈ കനേഡിയന്‍ താരം മലയാളത്തില്‍ത്തന്നെയാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.