കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്സി.

24ാം മിനുറ്റില്‍ ബിദ്യാസാഗര്‍ സിങ്ങിലൂടെ മുന്നിലെത്തിയ ട്രാവുവിനെ ഷരീഫ് മുഹമ്മദ്, എമില്‍ ബെന്നി, ഡെന്നി ആന്റ്വി, മുഹമ്മദ് റാഷിദ് എന്നിവരുടെ ഗോളില്‍ ഗോകുലം മറികടക്കുകയായിരുന്നു. 70 മിനുറ്റുവരെ ഒരുഗോളിന് പിന്നിട്ടശേഷം ഏഴുമിനുറ്റുകള്‍ക്കുള്ളില്‍ മൂന്നുഗോളുകള്‍ കുറിച്ച് ട്രാവുവിനെ നിലംപരിശാക്കിയായിരുന്നു ഗോകുലം ഉന്മാദ നൃത്തം ചവിട്ടിയത്.

ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ഗോകുലത്തിനായി മലയാളി താരം മുഹമ്മദ് റാഷിദ് നാലാം ഗോളും നേടി.