തവനൂര്‍: മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പര്യടനത്തിനിടെ കുഞ്ഞിനെ കയ്യിലെടുത്ത് ആരാ നമ്മുടെ സ്ഥാനാര്‍ഥി എന്ന് ചോദിച്ചതേ കെടി ജലീലിന് ഓര്‍മയുള്ളു. ഫിറോസിക്ക എന്ന് യാതൊരു ഭാവഭേദവുമില്ലാതെ കുഞ്ഞ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കുട്ടിയോട് രണ്ടാമത് ചോദിച്ചിട്ടും ഫിറോസിക്ക എന്നു തന്നെയായിരുന്നു മറുപടി. കുട്ടിയുടെ മറുപടിയില്‍ ഒന്നു പതറിയെങ്കിലും ചിരിച്ചു കൊണ്ട് ജലീല്‍ സന്ദര്‍ഭത്തെ നേരിട്ടു. പിന്നീട് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി.