kerala
മുട്ടുവിന്‍ വെളുപ്പിച്ച് തരാം
കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏതാണെങ്കിലും ഇടത് മുന്നണിക്ക് തന്ത്രം ഒന്നെയുള്ളൂ. ആരെങ്കിലും എവിടുന്നെങ്കിലും വീണു കിട്ടിയാല്‍ ഉടനെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുക. പിന്നെ ആന, മയില്‍, ഒട്ടകം മുതല്‍ വളപൊട്ട് വരെയുള്ളവയില്‍ നിന്നും ഒരു ചിഹ്നം തപ്പിയെടുക്കുക. ഒപ്പം എന്ത് ഊച്ചാളിത്തരത്തിനും ഒപ്പും നില്ക്കുന്ന സൈബര്‍ വെട്ടുകിളികളെ കെട്ടഴിച്ചുവിട്ട് സംഭവം കൊഴുപ്പിക്കുക. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. സൈബര്‍ കടന്നലുകള്‍ക്ക് ഇപ്പോള്‍ ഓവര്‍ടൈംപണിയാണ്. മുഖ്യനെ വെളുപ്പിക്കണം. കണ്ണൂരില്‍ അഹങ്കാരം മൂത്ത് അധിക്ഷേപം ചൊരിഞ്ഞ് എ.ഡി.എമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വെളുപ്പിക്കണം. പോരാത്തതിന് ഇന്നലെ വരെ പിണറായി കാട്ടുകള്ളനാണെന്നും ഇറങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ചിഹ്നമെങ്കിലും ബാക്കിവെക്കണമെന്നൊക്കെ പറഞ്ഞിരുന്ന സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ഛായ കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നേടത്തോളം ഊറ്റിയ ശേഷം പുറത്ത് കടന്ന അഭിനവ മാമച്ചനെ വെളുപ്പിക്കണം.
വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായത് പിണറായിയും കൂട്ടരുമായിരുന്നു. ചേലക്കര സിറ്റിങ് മണ്ഡലവും സംവരണ മണ്ഡലവുമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ളതല്ല. പക്ഷേ വയനാട്ടിലും പാലക്കാടും ചാവേറാവാന്‍ ആളെക്കിട്ടണം. വയനാട്ടില്‍ സി.പി.ഐക്കാരുടെ ടേണായതിനാല്‍ അവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. വോട്ടെടുപ്പിന് മുമ്പേ തന്നെ ഫലവും ഉറപ്പിച്ചു. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പാലക്കാടാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാന്‍ പാര്‍ട്ടിയിലെ വെട്ടുകിളികളൊന്നും സമ്മതം മുളാതെ വരാല് കണക്കെ വഴുതി വഴുതി നടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എയും മന്ത്രിയുമാകാനായി മാത്രമായാണ് ഫ്ലൈ താന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് സ്വയം വിളിച്ചു കൂവിയ ഷോമാന് പുറത്തേക്ക് വരുന്നത്. ആദ്യം ടിയാന് ബി.ജെ.പി വാതിലില്‍ ഒന്ന് മുട്ടി നോക്കി. അവിടെ സ്ഥാനാര്‍ത്ഥിയാവുന്നവരുടെ മത്സരമായതിനാല്‍ പിന്നെ കോണ്‍ഗ്രസില്‍ തന്നെ താനാണ് വലുതെന്ന് പറഞ്ഞ് കത്തൊക്കെ തയ്യാറാക്കി.
അത്ഭുതമെന്ന് പറയട്ടെ പിന്തുണക്ക് പോയിട്ട് പ്രസ്താവന ഫോട്ടോ കോപ്പിയെടുക്കാന്‍ പോലും ഒരാളെ കൂടെക്കൂട്ടാന്‍ കഴിയാതെ വന്നതോടെ പിന്നീട് ഇരവാദം ഇറക്കി പുറത്തേക്ക് വരാന്‍ ശ്രമവും തുടങ്ങി. വലയില്‍ നിന്നും വീണാല്‍ കുളത്തിലേക്കെന്ന മട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയാവാന്‍ ആളെയും തേടി നടന് സി.പി.എം ഉടന്‍ വലവീശി. അങ്ങനെ പാലക്കാട് സി.പി.എ മ്മിന് സ്ഥാനാര്‍ത്ഥിയായി. ഇനി മൂന്നാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ്. തൃക്കാക്കരയും പൊന്നാനിയും ജോറാക്കിയവര്‍ തന്നെ ഇവിടെയും പതിവ് പോലെ ജോറാക്കും. ടിയാന് കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവിയാണ് ബഹുകേമം ഡിജിറ്റല്‍ വിങ് കണ്‍വീനര്‍. അര്‍ഹതയില്ലാത്ത പദ വിക്ക് ബ്യൂറോക്രാറ്റ് ആവേണ്ടവനെ ടെക്നോക്രാറ്റ് ആയി അവതരിപ്പിച്ച കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും നൈസായി കുത്തി പി. സരിന് അതിമനോഹരമായി തന്റെ മുന്‍ഗാമിയെ പോലെ തന്നെയാണ് താനെന്ന കാര്യം തെളിയിച്ചു.
മുമ്പൊരു മഹാന് പിതാവിന്റെ ക്വാട്ടയില്‍ ഇതേ സ്ഥാനത്ത് വന്നിരുന്നു. പണിയൊന്നും എടുക്കാതെ ചുമ്മാ നിന്നപ്പോള്‍ മത്സരിക്കാനൊരു മോഹം അങ്ങനെ ക രണം മറിഞ്ഞ് ചാണകത്തില്‍ വീണു. പിന്നീട് പറയുന്നതത്രയും കോമഡിയായിരുന്നു. സാക്ഷാല്‍ മുണ്ടുടുക്കാത്ത മോദിജി ഇന്ത്യയെ 125 വര്‍ഷം കൊണ്ട് വികസിപ്പിക്കുമെന്നൊക്കെ വെച്ചു കാച്ചി. ഇതുപോലെ തന്നെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും സഖാവോ സംഘാവോ ഒക്കെ ആവാന്‍ വേണ്ടി പുറപ്പെട്ട സരിന്റേയും രീതി. പാര്‍ട്ടിക്കായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അടിയും ഇടിയും തൊഴിയുമൊക്കെ കൊണ്ട് പാര്‍ട്ടി സഖാക്കള്‍ ഇന്നലെ വരെ പച്ചത്തെറിയായിരുന്നു സരിനെ വിളിച്ചിരുന്നതെങ്കില്‍ ഇനി വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ വെളുപ്പിച്ചെടുത്ത പോലെ എണ്ണതേച്ച് മിനുക്കുന്ന ഗതികേടിലാണ്.
സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ രണ്ടുണ്ട് സി.പി.എമ്മിന് ഗുണം. തൃശൂരില്‍ തുടങ്ങിവെച്ച ബി.ജെ.പി-സി.പി.എം ഡില് അങ്ങു വളര്‍ത്താമെന്നതാണ് അതിലൊന്ന്. മൂന്നാം സ്ഥാനത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ അതും ആന, മയില്‍, ഒട്ടകം ചിഹ്നത്തില്‍ കൂടിയാവുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വോട്ടുകള്‍ താമരയിലേക്ക് പോകും. അങ്ങനെ മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും തമ്മിലുള്ള ഡില് സുദൃഢമാവുകയും ചെയ്യും. അതിനായി ഇപ്പോള്‍ തന്നെ അണിയറയില്‍ നിക്കം പല രൂപത്തില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്യശൂര്‍ പൂരം അലങ്കോലമാക്കിയാണ് ബി.ജെ.പിയെ വെളുപ്പിച്ചെടുത്തതെങ്കില്‍ ഇപ്പോള്‍ പാലാക്കാടിനായി ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി-സി.പി.എം ഡില് ഉള്ളതിനാല്‍ തന്നെ സരിന് ഇനി എന്തു തരം സഖാവായാലും പാര്‍ട്ടി ചിഹ്നം കൊടുക്കാനാവില്ല. ഇതാകുമ്പോള്‍ തോറ്റാലും തോല്‍വി സ്ഥാനാര്‍ത്ഥിയുടെ പിടലിയില്‍ കിടക്കും സഖാക്കള്‍ സേഫ്. മുഖ്യനും ബി.ജെ.പിയും ഹാപ്പി.
kerala
സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന് ഗുരുതര ആരോപണം
വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന് സാന്റോണ്‍ ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ”ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ല” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ അജ്ഞാതന്‍ എന്ന പേരില്‍ പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്‍ സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന് ആരോപിച്ചു.
വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം ”ഭേദമായി വിട്ടയച്ചത് എങ്ങനെ?” എന്ന ചോദ്യവും സാന്റോണ്‍ ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്‍ തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്‍വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്നിരക്ഷാസേന ടാസ്ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നെടുമ്പാശ്ശേരിയില്‍ ഒക്ടോബര്‍ 5-ന് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട നിലയില്‍ എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടത്.
മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്.
kerala
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഗ്രാമിന് 60 രൂപ വര്‍ധിച്ചു
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഗ്രാമിനു 60 രൂപ വര്‍ധിച്ചതോടെ പുതിയ വില 11,960 രൂപ ആയി. പവന്റേതില്‍ 480 രൂപ വര്‍ധിച്ച് 95,680 രൂപയായി.
കുറഞ്ഞ കരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 18 കാരറ്റ്: 9,835 രൂപ (50 രൂപ വര്‍ധന),14 കാരറ്റ്: 7,660 രൂപ (35 രൂപ വര്‍ധന)
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില 4,238.02 ഡോളര്‍, സില്‍വറിന്റെ വില 57.16 ഡോളര്‍ എന്നിങ്ങനെ ഉയര്‍ന്നു.
യു.എസ് ഫെഡറല്‍ റിസര്‍വും ആര്.ബി.ഐയും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 87 ശതമാനം ആണെന്നാണു വിലയിരുത്തല്‍.
kerala
ആലപ്പുഴയില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 10 കാരന് ചികിത്സയില്‍
തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍പെട്ട പത്ത് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാലംഗ കുടുംബത്തിലെ ഇളയ കുട്ടിക്കാണ് രോഗം ബാധിച്ചത്.
ആലപ്പുഴയില്‍ നേരത്തെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ പള്ളാത്തുരുത്തി സ്വദേശിയായ 16 കാരനും 2023 ജൂലൈയില്‍ പാണാവള്ളി സ്വദേശിയായ 15 കാരനും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports18 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

