ദുബായ്: ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് കോഹ്‌ലി പുരസ്‌കാരത്തിന് അര്‍ഹനായത്. സ്റ്റീവ് സ്മിത്താണ് 2017ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍.

കോഹ്‌ലിയെ 2017ലെ മികച്ച ഏകദിനതാരമായും മികച്ച ക്യാപ്റ്റനായും തെരഞ്ഞെടുത്തു. ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിനെ ട്വന്റി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹലിന്റെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പാക്കിസ്താന്റെ ഹസന്‍അലിയാണ് 2017-ലെ എമര്‍ജിങ് ക്രിക്കറ്റര്‍. മികച്ച കൂട്ടുകെട്ട് താരമായി അഫ്ഗാനിസ്താന്റെ റാഷിദ്ഖാനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം തവണയാണ് കോഹ്‌ലിയെ തേടി ഈ പുരസ്‌കാരം തേടിയെത്തുന്നത്. 2012-ലും കോഹ്‌ലി മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.