കോഴിക്കോട്: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വി തകരാറിലായതിന്റെ കാരണം സംബന്ധിച്ച് വിശദീകരണം. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറാണ് വിയുടെ സേവനം തടസപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.

രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കുകള്‍ (വി) തകരാറിലായരുന്നു. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്.

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്‌നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.