പാലക്കാട്: പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൊടുവായൂര്‍ കൈലാസ് നഗറിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ലോറി കത്തുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീയണച്ചു. തീയണച്ച ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ച ആളെ തിരിച്ചറിയാനായിട്ടില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പൊലീസ് അന്വേഷിക്കും. വാഹന ഉടമയെയും തെഴിലാളികളെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പുതുനഗരം പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.