ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് അടിന്തിര യോഗം കലക്ട്രേറ്റില്‍ ചേരും. റവന്യൂ, കെഎസ്.ഇ.ബി ജലസേചനം, എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.