ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി.

പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി. എന്നാല്‍ ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി ഉണ്ടായതോടെ സംസ്ഥാനത്തൊട്ടാകെ ചെറിയ തോതില്‍ ലോഡ് ഷെഡിങ് ഏര്‍പെടുത്തി. പൊട്ടിത്തെറി നടക്കുന്ന സമയത്ത് ജീവനക്കാര്‍ ആരും സമീപത്ത് ഇല്ലാതിരുന്നതിനാല്‍ ആളപായമൊഴിവായി. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.