കോഴിക്കോട്: ഏറെ പുതുമയുള്ള ഓഫറുകളും സര്‍വീസുകളുമായി ഇമേജ് മെബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്ടും. മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്.
ഇമേജ് മൊബൈല്‍സിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ‘പൊട്ടിയാലും മാറ്റിത്തരും, ഒപ്പമിരിക്കാം, ഒന്നിനു പകരം മറ്റൊന്ന്, മൊബൈല്‍ സര്‍വീസിന് ഒരുവര്‍ഷ വാറന്റി’ ഈ സേവനങ്ങളെല്ലാം കോഴിക്കോട് ബ്രാഞ്ചിലും ഉണ്ടായിരിക്കുന്നതാണന്ന് ഇമേജ് മാനേജ്മെന്റ് അറിയിച്ചൂ. ലാപ്ടോപ്പ്, ഡെസ്‌ക് ടോപ്പ്, സ്മാര്‍ട്ട് ടി.വി, ഹോം തീയറ്റര്‍, എ.സി എന്നിവയുടെ അതിവിപുലമായ കളക്ഷനുകളും മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഇമേജ് മൊബൈല്‍സില്‍ ഒരുക്കിയിരിക്കുന്നു.

പൊട്ടിയാലും മാറ്റിത്തരും:-
പുതിയ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡിസ്പ്ലേ പൊട്ടിയാല്‍ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ് സെയില്‍സാണ് പൊട്ടിയാലും മാറ്റിത്തരുമെന്നത്.

ഒപ്പം ഇരിക്കാം:-
ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സര്‍വീസ് ചെയ്യുമ്പോള്‍ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്നതാണ്.

സര്‍വീസിന് ഒരു വര്‍ഷ വാറന്റി:
– മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവര്‍ഷ വാറന്റിയോട് കൂടിയുള്ള സര്‍വീസ് ഇമേജ് മൊബൈല്‍സിന്റെ മാത്രം പ്രത്യേകതയാണ്.

പലിശരഹിത വായ്പ:-
മൊബൈലുകള്‍ക്കും, ലാപ്ടോപ്പ്കള്‍ക്കും, എ.സി കള്‍ക്കും പലിശ രഹിത വായ്പ്പ സൗകര്യവും ബാങ്ക് ക്രഡിറ്റ് & ഡെബിറ്റ്, ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.

കൂടാതെ ഓരോ ലാപ്ടോപ് & സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിന്റെ കൂടെയും ആയിരം രൂപ മുതല്‍ ഏഴാംയിരം രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.